DARTH VADER

Dr. K. Kishore Kumar

Aristolochia salvadorensis (Aristolochiaceae)

‘സ്റ്റാർ വാർസ്’ പരമ്പരയിലെ ഭീകര രൂപിയായ ഡാർത്ത് വേടർ എന്ന വില്ലന്റെ മുഖസാദൃശ്യമുള്ള ഒരു പുഷ്പമുണ്ട്. അറിയുമോ?

ബ്രസീൽ, ഗോട്ടിമാല, എൽസാൽവഡോർ തുടങ്ങിയ രാജ്യങ്ങളിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഈ വള്ളിച്ചെടികളിലെ പുഷ്പങ്ങളെ കണ്ടാൽ തന്നെ പേടിയാകും..!!

ബ്രൗൺ നിറത്തിൽ ഹെൽമറ്റ് പോലെയുള്ള വിദളങ്ങളും, തുറിച്ചുനോക്കുന്നത് പോലെയുള്ള വെളുത്ത കണ്ണുകളും, നീണ്ട മൂക്കും, ശവം ചീയുന്നതു പോലെയുള്ള ദുർഗന്ധവും ഈ പൂക്കളെ വ്യത്യസ്തമാക്കുന്നു. രോമാവൃതമായ അരികുകളുള്ള കണ്ണു പോലുള്ള കുഴികളിൽ അകപ്പെടുന്ന പ്രാണികൾക്ക് പൂമ്പൊടികളുമായേ തിരിച്ചുപോകാൻ ഒക്കൂ.

ഹോളിവുഡ് സിനിമാ ചരിത്രത്തിൽ, കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധവില്ലനായി കണക്കാക്കുന്ന ഡാർത്ത് വേടർ എന്ന യന്ത്ര മനുഷ്യനുമായുള്ള മുഖസാദൃശ്യമാണ് ഈ പൂവിനെ വേറിട്ടു നിർത്തുന്നത്.

Aristolochia salvadorensis, nicknamed the Darth Vader Flower, is an alien-looking shrub native to Central and South America. It thrives at low elevation in the warm, humid climate of the rainforests in countries like Brazil, Guatemala, and El Salvador.

The weird, corpse-like appearance of the flowers, which resemble Darth Vader, a fictional character in the Star Wars is due to adaptations that ensure its survival. The helmet-like shape (calyx), luminous ‘eyes’ and purple coloration of the flowers, combined with the powerful aroma of rotting flesh, tends to attract insect pollinators.