ELEPHANT’S HEAD

Dr. K. Kishore Kumar

Pedicularis groenlandica (Orobanchaceae)

ആനത്തല പോലെയുള്ള പൂക്കളുമായി ഒരു സസ്യമുണ്ട് അങ്ങ് വടക്കേ അമേരിക്കയിൽ. അറിയുമോ?

പന്നൽച്ചെടിയുടേത് പോലുള്ള ഇലകളും, പിങ്കും വെള്ളയും ചേർന്ന പൂക്കുലകളുമുള്ള ഈ സസ്യം, ഉയർന്ന മലനിരകളിലെ പുൽമേടുകളിലാണ് കാണപ്പെടുന്നത്.

പൂവിന്റെ മുൻവശത്തെ ഇതളുകൾ വളഞ്ഞു പിരിഞ്ഞ് ആനയുടെ തുമ്പിക്കൈ പോലാണിരിക്കുന്നത്. വശങ്ങളിലെ ഇതളുകളോ, വലിയ ചെവികൾ പോലെയും. എല്ലാ അർത്ഥത്തിലും ഒരു ഗംഭീരൻ ആനത്തല തന്നെ..!!

സമീപത്തുള്ള ചെടികളുടെ വേരുകളിൽ നിന്ന് നീരൂറ്റിക്കുടിക്കുന്ന ഒരു അർദ്ധപരാദസസ്യം കൂടിയാണിതെന്ന് മനസ്സിലാക്കണേ..

Pedicularis groenlandica is a herbaceous root parasite found in the high mountain ranges of western North America.

Growing to a height of 80 cm, its sharply-toothed fernlike leaves are located low on the stout stem and the racemes contain bright pink to purple or white flowers.

The plant is popularly called Elephant’s head, because each flower has a long, pointed beak which curves upward, superficially resembling the trunk of an Elephant, and the lateral lobes of the flower resemble an Elephant’s ears.