PAGODA FLOWER

Dr. K. Kishore Kumar

Clerodendrum paniculatum (Verbenaceae/ Lamiaceae)

ജാപ്പനീസ് പഗോഡകളുടെ‘ രൂപസാദൃശ്യമുള്ള പൂക്കുലകളുമായി ഒരു സസ്യം നമ്മുടെ നാട്ടിലുണ്ട്. അറിയില്ലേ?

നമ്മുടെ നാട്ടിൽ കൃഷ്ണകിരീടം, ഹനുമാൻകിരീടം എന്നൊക്കെ വിളിക്കുന്ന ഒരു കുറ്റിച്ചെടിയാണിത്. നിരവധി തട്ടുകളിലായി ചെറിയ ചുവന്ന പൂക്കൾ വിരിയുന്ന ഇതിന്റെ പൂക്കുലകൾക്ക് ബുദ്ധക്ഷേത്രങ്ങളായ പഗോഡകളുമായി രൂപസാദൃശ്യം ഉണ്ട്. പടർന്നു വളരുന്ന ഈ ചെടി ഇന്ന് മിക്ക ഉദ്യാനങ്ങളിലും കാണാം.

ചക്കര ശലഭം, നാട്ടുറോസ്, വഴനപ്പൂമ്പാറ്റ, കൃഷ്ണശലഭം, ഗരുഡശലഭം തുടങ്ങി നിരവധി ശലഭങ്ങൾ തേൻ കുടിക്കാനും മുട്ടയിടാനും എത്തുന്ന സസ്യമാണിത്.

Clerodendrum paniculatum, is a shrub native to tropical Asia and Papuasia, which is widely naturalized in India, Fiji, French Polynesia, and Central America. It is now widely cultivated in tropical gardens throughout the world.

The small red flowers are borne in massive panicles up to 1 feet or more in height, at the end of branches. The flowers within the pyramid shaped cluster are tiered, like a Japanese Pagoda, hence the name.

It forms the host plant of several butterflies such as Common Rose, Crimson Rose, Common Mime, Southern Birdwing, Lime Swallowtail, Peacock Royal, Blue Mormon etc.