UPSIDE DOWN TREE

Dr. K. Kishore Kumar

Adansonia digitata (Malvaceae)

വേരുകൾ മുകളിലായി ‘തലകുത്തി നിൽക്കുന്ന പോലത്തെ’ ഒരു വൃക്ഷം സഹാറ മരുഭൂമിക്കു തെക്കുള്ള വരണ്ട പുൽമേടുകളിൽ ഉണ്ടെന്ന് അറിയുമോ?

ഹിമാലയത്തിൽ കാണുന്ന ‘ത്രിശങ്കു പുഷ്പം’ എന്ന പേരിൽ കുറച്ചു കാലമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് African Baobab എന്ന ഈ വൃക്ഷത്തിന്റെ വെളുത്ത പുഷ്പമാണ്.

2000 ത്തിലേറെ വർഷം ആയുസ്സുള്ള, ലോകത്തിലെ ഏറ്റവും പ്രായം ചെന്ന സപുഷ്പി വൃക്ഷങ്ങളാണിവ. ഹൈദരാബാദിലെ ഗോൽക്കൊണ്ട കോട്ടയിൽ വളരുന്ന ഇത്തരമൊരു വൃക്ഷത്തിന് 430 വർഷത്തോളം പ്രായമുണ്ട്. ആഫ്രിക്കയ്ക്ക് പുറത്തുള്ള ഏറ്റവും പ്രായമേറിയ വൃക്ഷമാണിത്.

ധാരാളം വെള്ളവും, ഭക്ഷണവും ശേഖരിച്ചുവച്ച് കുപ്പിയുടെ ആകൃതിയിൽ ഭീമാകാരങ്ങളായി വളരുന്ന ഇവയുടെ ഇലകളെല്ലാം വേനൽക്കാലത്ത് പൊഴിഞ്ഞ് ശാഖകൾ വേരുകളെ പോലെ തോന്നിക്കും. തായ്തടിക്ക് പോലും 10-14 മീറ്റർ വരെ വ്യാസം കാണും. നമ്മുടെ നാട്ടിലെ പല ഉദ്യാനങ്ങളിലും കാണപ്പെടുന്ന ഇവയെ ഊർദ്ധമൂല വൃക്ഷങ്ങൾ (Upside down trees) എന്നാണ് വിളിക്കാറ്.

Adansonia digitata, (the African Baobab), is a large tree native to the dry savannas of sub-Saharan Africa. They have traditionally been valued as sources of food, water, health remedies or places of shelter.

Many consider the tree to be “upside-down” due to the trunk likeness to a taproot and the branches akin to finer capillary roots. The large, white and heavy flowers are pollinated by fruit bats.

The Panke Baobab in Zimbabwe was some 2,450 years old when it died in 2011, making it the oldest angiosperm ever documented.