CRAB’S EYE

Dr. K. Kishore Kumar

Abrus precatorius (Fabaceae)

“കുന്നിമണി ചെപ്പു തുറന്നെണ്ണി നോക്കും നേരം…പിന്നിൽ വന്നു കണ്ണുപൊത്തും തോഴനെങ്ങു പോയി…”
ഈ മനോഹര ഗാനം കേൾക്കാത്തവർ കുറവായിരിക്കും. കുന്നിമണിക്ക് ‘ ഞണ്ടിന്റെ കണ്ണുകൾ‘ എന്ന പേരുള്ളതായി അറിയുമോ?

ഏഷ്യയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു നേർത്ത വള്ളിച്ചെടിയാണ് കുന്നി. പുളിയുടേത് പോലുള്ള സംയുക്ത പത്രങ്ങളും, പിങ്ക് നിറത്തിലുള്ള പൂക്കുലകളും, അതിൽ നിന്നും തൂങ്ങിക്കിടക്കുന്ന നിരവധി കായ്കളും ഈ ചെടിയുടെ സവിശേഷതയാണ്. ചുവപ്പ് നിറത്തിൽ നീണ്ടുരുണ്ട വിത്തുകളുടെ ഒരുവശത്ത് കറുത്ത ഒരു പൊട്ടുണ്ട്. അതു കണ്ടാൽ ഞണ്ടിന്റെ കണ്ണുകൾ പോലിരിക്കും..!!

മനോഹരമായ ഈ കുന്നിമണികൾ മാല കോർക്കാൻ ഉപയോഗിക്കാറുണ്ട് (‘കുന്നിമണി മാലയിട്ട് നിൽക്കുമ്പോൾ… നിന്നഴക് പൊന്നില്ല പൂവിനില്ല..’ എന്ന പാട്ട് കേട്ടിട്ടില്ലേ?). കൂടാതെ ഓരോ മണിക്കും നിശ്ചിതഭാരമാണ് ഉള്ളത് എന്നതിനാൽ സ്വർണ്ണം തൂക്കിനോക്കാനും മറ്റും ഒരു അളവായി ഇത് ഉപയോഗിച്ചിരുന്നു. മാത്രമല്ല കുലുക്കി ശബ്ദം പുറപ്പെടുവിക്കാൻ വേണ്ടി ചിലമ്പിലും, ചിഞ്ചില, മരാക്ക പോലുള്ള (shakers) വാദ്യോപകരണങ്ങളിലും ഇവ ഉപയോഗിക്കാറുണ്ട്.

അബ്രിൻ എന്ന കൊടിയ വിഷമുള്ള കുന്നിക്കുരു ഒരെണ്ണം ചവച്ചരച്ച് കഴിക്കുന്നതു പോലും മുതിർന്ന ഒരാൾക്ക് മരണകാരണമായേക്കാം എന്ന് അറിയുമോ? പക്ഷേ കട്ടിയേറിയ തോട് ഉള്ളതിനാൽ, വിഴുങ്ങിയാൽ അത്ര പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല എന്നും മനസ്സിലാക്കുക.

Abrus precatorius is a slender, perennial climber, native to Asia and Australia, with long pinnate leaves that twines around trees & shrubs.

The flowers which are pink are borne in axillary racemes; pods are oblong and slightly inflated. The beautiful seeds are scarlet red with black eyes, which resembles the Eyes of Crabs. The seeds are used as beads, as a unit of measure and in some percussion instruments such as Maraca.

They are highly toxic because of the presence of Abrin. Ingestion of a single seed, well chewed, can be fatal to both adults and children, but intact seeds won’t create much problems as they can pass undigested through the digestive tract because of their hard shell.

Symptoms of poisoning include nausea, vomiting, convulsions, liver failure, and death, usually after several days. Toxic dose in humans is approximately 0.1 mg for a 70 kg adult man.