GLASS HOUSE PLANT / SIKKIM RHUBARB

Dr. K. Kishore Kumar

Rheum nobile (Polygonaceae)

‘400 വർഷത്തിലൊരിക്കൽ പൂക്കുന്ന ഹിമാലയത്തിലെ മഹാമേരു പുഷ്പം‘ എന്ന പേരിൽ ചില പുഷ്പങ്ങളുടെ ഫോട്ടോകൾ അതിശയോക്തി കലർത്തി കുറച്ചുകാലങ്ങളായി പ്രചരിക്കുന്നുണ്ട്. അതിലൊന്നിനെ നമുക്ക് പരിചയപ്പെടാം…

സിക്കിം റുഭാർബ് എന്ന പേരിൽ അറിയപ്പെടുന്ന, ഹിമാലയസാനുക്കളിൽ അഫ്ഗാനിസ്ഥാൻ മുതൽ മ്യാന്മാർ വരെയുള്ള പ്രദേശങ്ങളിൽ, (വിശിഷ്യാ സിക്കിം, ഭൂട്ടാൻ, ടിബറ്റ് എന്നിവിടങ്ങളിൽ) 4000-4800 മീറ്റർ വരെ ഉയരങ്ങളിൽ വളരുന്ന ഒരു സസ്യമാണിത്.

വൃത്താകൃതിയിൽ നിലത്ത് പതിഞ്ഞു കിടക്കുന്ന കട്ടിയേറിയ ഇലകൾക്ക് ഒരടിയോളം വ്യാസമുണ്ട്. എല്ലാ വർഷവും ജൂലൈ- ആഗസ്ത് മാസങ്ങളിൽ പൂക്കുന്ന ഇവയുടെ രണ്ട് മീറ്ററോളം ഉയരമുള്ള പൂക്കുലുകൾ കാരണമായിരിക്കാം ഇതിനെ ‘മഹാമേരു’ എന്ന് പലരും വിളിക്കുന്നത്. ഉത്തരാഖണ്ഡിലെ ഗഡ്‌വാൾ മലനിരകളിലാണല്ലോ മേരുപർവ്വതം സ്ഥിതിചെയ്യുന്നത്.

മഞ്ഞനിറത്തിൽ ഇലകളെപ്പോലെതന്നെയുള്ള അർദ്ധസുതാര്യമായ (translucent) വലിയ സഹപത്രങ്ങളാൽ (bracts) ആവരണം ചെയ്ത ഈ കൂറ്റൻ പൂക്കുലകൾ ഒരു കിലോമീറ്ററിലധികം ദൂരത്തു നിന്നേ കാണാവുന്നതാണ്.

തണുത്തുറയുന്ന കാലാവസ്ഥയിൽ, മലമുകളിലെ തീവ്രതയേറിയ അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിർത്തി പരിമിതമായ തോതിൽ മാത്രം പ്രകാശകിരണങ്ങളെ അകത്തേക്ക് കടത്തിവിടുന്ന ഈ സഹപത്രങ്ങൾ, പൂക്കുലകൾക്കുള്ളിൽ ഗ്ലാസ്സ് ഹൗസിൽ എന്ന പോലെ ചൂട് നിലനിർത്തി ഒരു ഹരിതഗൃഹപ്രഭാവം സൃഷ്ടിക്കുന്നു.

ചുക്ക എന്നു വിളിക്കുന്ന ഇതിന്റെ നേർത്ത പുളിരസമാർന്ന തണ്ടുകൾ ആഹാരമായി ഉപയോഗിക്കാൻ വേണ്ടി വ്യാപകമായി ശേഖരിക്കപ്പെടുന്നുണ്ട്. അതിനാൽ, സ്വാഭാവികമായ ആവാസവ്യവസ്ഥയിൽ ഈ സസ്യം ഗുരുതരമായ വംശനാശ ഭീഷണി നേരിടുന്നുണ്ട് കേട്ടോ.

Rheum nobile is a giant herbaceous plant native to the Himalaya, from northeastern Afghanistan, northern Pakistan and India, Nepal, Sikkim, Bhutan, and Tibet to Myanmar, occurring in the alpine zone at 4000–4800 m altitude.

This extraordinary species is 1–2 m tall and the monocarpic conical shaped inflorescences tower above all the plants in its habitat, and it is visible across valleys even a mile away.

It is often called a Glasshouse plant because of its outer curtain of overlapping translucent bracts which pass visible light, creates a greenhouse effect,  blocking the increased UV-B exposure and extreme cold in its habitat. Short branched panicles of small green flowers are found within this bracts.

It is commonly called Sikkim Rhubarb or Noble Rhubarb, since the stems (like the other Rheum species – Rhubarbs) which taste pleasant and are much eaten, for the plant is now endangered in the wild.